തി​രു​വ​ന​ന്ത​പു​രം : ക്രൈം ​ന​ന്ദ​കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പി.​ശ​ശി​ക്കെ​തി​രെ കോ​ട​തി കേ​സെ​ടു​ത്തു. മോ​ഷ​ണ കു​റ്റം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി കേ​സെ​ടു​ത്ത​ത്.

പി.​ശ​ശി​യെ കൂ​ടാ​തെ ഡി​ജി​പി പ​ത്മ​കു​മാ​ർ, മു​ൻ എം​എ​ൽ​എ ശോ​ഭ​ന ജോ​ർ​ജ് എ​ന്നി​വ​രും കേ​സി​ൽ പ്ര​തി​ക​ളാ​ണ്. പ്ര​തി​ക​ളോ​ട് മേ​യ് 31 ന് ​ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച് കോ​ട​തി സ​മ​ന്‍​സ് അ​യ​ച്ചു. ക്രൈം ​ന​ന്ദ​കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ 14 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ന​ട​പ​ടി എ​ടു​ത്ത​ത്.

വ്യാ​ജ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചു​വെ​ന്ന ശോ​ഭ​ന ജോ​ർ​ജി​ന്‍റെ പ​രാ​തി​യി​ൽ 1999 ജൂ​ണ്‍ 30ന് ​ന​ന്ദ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തു​രു​ന്നു. നാ​യ​നാ​ർ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

അ​ന്ന് മു​ഖ്യ​മ​ന്ത്രി നാ​യ​നാ​രു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി.​ശ​ശി​യു​ടെ സ്വാ​ധീ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ് ന​ട​ന്ന​തെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ആ​രോ​പ​ണം. 2010ല്‍ ​ഫ​യ​ല്‍ ചെ​യ്ത കേ​സി​ല്‍ 14 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് കോ​ട​തി കേ​സ് എ​ടു​ത്ത​ത്.

മോ​ഷ​ണ കു​റ്റ​ത്തി​ന് പു​റ​മെ പ്ര​തി​ക​ള്‍​ക്കെ​തി​രെ അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ല്‍ വ​യ്ക്ക​ല്‍, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍,വ്യാ​ജ തെ​ളി​വ് ന​ല്‍​ക​ല്‍, ഇ​ല​ക്ട്രോ​ണി​ക്‌​സ് തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്ക​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ളും ചു​മ​ത്തി.