ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വി​ചാ​ര​ണ​യ്ക്കി​ടെ യു​വാ​വ് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി
ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വി​ചാ​ര​ണ​യ്ക്കി​ടെ യു​വാ​വ് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി
Sunday, April 21, 2024 6:50 AM IST
ന്യൂ​യോ​ർ​ക്ക്: പ​ണ​മി​ട​പാ​ട് കേ​സി​ൽ അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വി​ചാ​ര​ണ ന​ട​ക്ക​വേ കോ​ട​തി​മു​റി​ക്കു​പു​റ​ത്ത് യു​വാ​വ് തീ​കൊ​ളു​ത്തി മ​രി​ച്ചു.

ഫ്ളോ​റി​ഡ സ്വ​ദേ​ശി​യാ​യ മു​പ്പ​തു​കാ​ര​ൻ മാ​ക്സ് അ​സാ​രെ​ല്ലാ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച പ്രാ​ദേ​ശി​ക​സ​മ​യം ഉ​ച്ച​യ്ക്ക് 1.30-ഓ​ടെ​യാ​ണ് ഇ​യാ​ൾ കോ​ട​തി​വ​ള​പ്പി​ലെ​ത്തി​യ​ത്. പി​ന്നാ​ലെ ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തെ​ന്നു പ​റ​ഞ്ഞ് ല​ഘു​ലേ​ഖ​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി.


ഇ​ത് ചു​റ്റും വി​ത​റി​യ​ശേ​ഷം മാ​ക്സ് ദേ​ഹ​ത്തു തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ​സ​മ​യം ട്രം​പി​ന്‍റെ അ​നു​യാ​യി​ക​ൾ കോ​ട​തി​ക്കു​പു​റ​ത്ത് പ്ര​തി​ഷേ​ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.
Related News
<