സി.കെ.വിദ്യാസാഗറിന്റെ മകള്‍ ഡോ. ധന്യ അന്തരിച്ചു
Sunday, April 21, 2024 8:51 AM IST
തൊടുപുഴ: എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ.വിദ്യാസാഗറിന്റെ മകള്‍ ഡോ. ധന്യ സാഗര്‍ (44) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു.
കോഴിക്കോട് നടക്കാവില്‍ എസ്ബി ഡെന്റൽ ക്ലിനിക് നടത്തിവരികയായിരുന്നു. സംസ്കാരം ഇന്ന് 12ന് തൊടുപുഴ അമ്പലം റോഡിലുള്ള ചെങ്ങാങ്കല്‍ വീട്ടുവളപ്പില്‍ നടക്കും.
ഭര്‍ത്താവ്: ഡോ. സുരേഷ് ബാബു. മകള്‍: ഗൗരി സുരേഷ്. മാതാവ്: പരേതയായ ആനന്ദവല്ലി. സഹോദരങ്ങള്‍: ഡോ. സൗമ്യ സാഗര്‍, പരേതനായ സന്ദീപ് സാഗര്‍, അഡ്വ. മിഥുന് സാഗര്‍, രോഹിണി സാഗര്‍.