സതീശന്റെ തലയ്ക്ക് എന്തോ പറ്റി, പറയുന്ന കാര്യങ്ങള്‍ക്ക് വിശ്വാസ്യത വേണം: മുഖ്യമന്ത്രി
Sunday, April 21, 2024 11:11 AM IST
കാസര്‍ഗോഡ്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സതീശന്റെ തലയ്ക്ക് എന്തോ പറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
പറയുന്ന കാര്യങ്ങള്‍ക്ക് വിശ്വാസ്യത വേണം. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പൗരത്വനിയമ ഭേദഗതിയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. അതിന് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്ന ഗൗരവമുള്ള ആരോപണമാണ് തങ്ങള്‍ മുന്നോട്ട് വച്ചത്.
എന്നാല്‍ പ്രകടനപത്രിക വായിച്ചില്ലെന്ന് പറഞ്ഞ് സതീശന് തന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. സിഎഎയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്ന് സതീശന് ചൂണ്ടിക്കാട്ടിയ ഖണ്ഡികയടക്കം താന്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വായിച്ചതാണ്. പൗരത്വ നിയമ ഭേദഗതി എന്നൊരു വാക്ക് കോണ്‍ഗ്രസ് പ്രകടനപത്രികയിലില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.