ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
Tuesday, April 23, 2024 5:16 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിടും.
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ തെരഞ്ഞെടുപ്പ് ദിനമായ 26ന് വൈകുന്നേരം ആറുവരെയാണ് മദ്യവില്‍പ്പനശാലകൾ അടച്ചിടുന്നത്.
വോട്ട് എണ്ണൽ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല.