കൊവീഷീല്ഡിനു പാര്‍ശ്വഫലം; ഉപഭോക്താവ് മരിച്ചത് വാക്സിന് കാരണമെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹര്‍ജി
Wednesday, May 1, 2024 7:24 PM IST
ന്യൂഡല്‍ഹി: കൊവീഷീല്‍ഡ് വാക്സിന്റെ പാര്‍ശ്വഫലത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വാക്സിന് ചെറിയ പാര്ശ്വഭലങ്ങള് ഉണ്ടായേക്കാം എന്ന നിര്‍മാണ കമ്പനിയായ ആസ്ട്രസെന്‍ക്ക സമ്മതിച്ചതായി റിപ്പോര്‍ട്ടുകൾ വന്നതിനു പിന്നാലെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇന്ത്യയില്‍ പൂനേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവീഷീല്‍ഡ് ഉല്‍പ്പാദിപ്പിച്ചത്. വാക്സിന്റെ പാര്‍ശ്വഫലത്താലാണ് ഉപഭോക്താവ് മരിച്ചതെന്ന് കണ്ടെത്തിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
രാജ്യത്ത് 175 കോടി തവണ കൊവീഷീല്‍ഡ് വാക്സിന് ഉപയോഗിച്ചിട്ടുണ്ട്. കോവിഡിനു ശേഷം ഹൃദയാഘാതം മൂലമുള്ള മരണം വര്‍ധിച്ചതായും ഹര്‍ജിയില്‍ പറയുന്നു.
അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.