മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു
Tuesday, May 7, 2024 9:51 AM IST
പാലക്കാട്: മണ്ണാര്‍ക്കാട്ട് കോഴിഫാമില്‍ വന്‍ അഗ്നിബാധ. ഫാമിലുണ്ടായിരുന്ന 3000 കോഴിക്കുഞ്ഞുങ്ങള്‍ തീയില്‍ വെന്തുരുകി ചത്തു. മണ്ണാര്‍ക്കാട് കണ്ടമംഗലം അരിയൂര്‍ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് അഗ്നിബാധ ഉണ്ടായത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഫയര്‍ഫോഴ്സ് എത്തി ഒന്നര മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീ അണയ്ക്കാനായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് നിഗമനം.