കാനഡയിൽ മലയാളി യുവതി മരിച്ച നിലയിൽ
Thursday, May 9, 2024 1:54 AM IST
ഒട്ടാവ: കാനഡയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി സ്വദേശിയായ ഡോണയെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പൂട്ടിക്കിടന്ന വീട് പോലീസ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഡോണയുടെ ഭർത്താവ് ലാലിനെ കാണാനില്ലെന്നാണ് വിവരം. ഒന്നര വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്.