പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: അമിത് ഷാ
Monday, May 20, 2024 5:29 AM IST
ബെട്ടിയ: പാക്കിസ്ഥാൻ അധിനിവേശ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഞങ്ങൾ അത് തിരിച്ചെടുക്കുമെന്നും കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.
ഞായറാഴ്ച വെസ്റ്റ് ചമ്പാരനിലെ ബേട്ടിയയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവേ, കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരും സഖ്യകക്ഷിയായ ഫാറൂഖ് അബ്ദുള്ളയും പാക്കിസ്ഥാന്റെആണവശക്തിയെക്കുറിച്ച് ഭയം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഷാ പറഞ്ഞു.
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടേതാണ്, ഞങ്ങൾ അത് തിരിച്ചെടുക്കും. പാക്കിസ്ഥാന് ആണവശക്തിയുള്ളതിനാൽ ഇന്ത്യയ്ക്ക് പാക് അധിനിവേശേ കാഷ്മീർ തിരിച്ചെടുക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം പ്രസ്താവിക്കുകയാണെന്നും അദ്ദേഹം ആവർത്തിച്ചു.
ജമ്മു കാഷ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാൻ ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്ത് മോദി സർക്കാരിനെ ഭയപ്പെടുത്താൻ കോൺഗ്രസ് ശ്രമിച്ചിരുന്നുവെന്നും എന്നാൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കാഷ്മീരിൽ ജനാധിപത്യം പുനരുജ്ജീവിപ്പിക്കുകയും ചെയ്തുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.