തൂക്കുകയര്‍ കിട്ടണമെന്ന് തന്നെയാണ് ആഗ്രഹിച്ചത്; പ്രതികരണവുമായി നിയമവിദ്യാർഥിനിയുടെ അമ്മ
Monday, May 20, 2024 3:40 PM IST
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ച സാഹചര്യത്തില്‍ പ്രതികരണവുമായി ഇരയുടെ അമ്മ.
വിധിയില്‍ ആശ്വാസമുണ്ടെന്നും ഈ നിമിഷത്തിന് വേണ്ടിയാണ് ഇത്രയും നാള് കാത്തിരുന്നതെന്നും അവര്‍ പ്രതികരിച്ചു. തന്റെ മകള്‍ എത്ര വേദനകള്‍ സഹിച്ചു, ആ വേദന അവനും അനുഭവിക്കണം.
തൂക്കുകയര്‍ കിട്ടണമെന്ന് തന്നെയാണ് ആഗ്രഹിച്ചത്. കോടതിയെയും നിയമത്തെയും വിശ്വാസമുണ്ടായിരുന്നു. തന്റെ മകള്‍ മരിച്ചിട്ട് ഒമ്പത് വര്‍ഷമായി. അതുകൊണ്ട് തന്നെ എത്രയും വേഗം വിധി നടപ്പാക്കണം എന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.