കാറിന്റെ ഡോറിൽ കയറിയിരുന്നു വിദ്യാർഥികളുടെ സാഹസിക യാത്ര
Friday, May 24, 2024 2:06 AM IST
കോഴിക്കോട്: നാദാപുരത്ത് വിദ്യാർഥികളുടെ സാഹസിക യാത്ര. കാറിന്റെ പിന് ഡോറുകളിലിരുന്നാണ് വിദ്യാർഥികളുടെ യാത്ര. കല്ലാച്ചി വളയം റോഡിലൂടെയായിരുന്നു വിദ്യാർഥികളുടെ അപകടകരമായ യാത്ര.
ഇതിന്റെ ദൃശ്യങ്ങൾ പിന്നാലെ വന്നവർ പകർത്തിയത് പുറത്തുവന്നിരുന്നു. സംഭവത്തില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.
വടകര രജിസ്ട്രേഷനിലുള്ള വണ്ടിയിലാണ് വിദ്യാർഥികള്‍ യാത്ര ചെയ്തത്.