ആ​ക്രി ക​ച്ച​വ​ട​ത്തി​ന്‍റ മ​റ​വി​ൽ 209 കോ​ടി​യു​ടെ വെ​ട്ടി​പ്പ്; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
ആ​ക്രി ക​ച്ച​വ​ട​ത്തി​ന്‍റ മ​റ​വി​ൽ 209 കോ​ടി​യു​ടെ വെ​ട്ടി​പ്പ്; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Friday, May 24, 2024 10:45 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ക്രി ക​ച്ച​വ​ട​ത്തി​ന്‍റ പേ​രി​ൽ നി​കു​തി​വെ​ട്ടി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. സ​ന്ദീ​പ് സ​തി സു​ധ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ലെ മു​ഖ്യ ക​ണ്ണി​ക​ളി​ലൊ​രാ​ളാ​ണ് പി​ടി​യി​ലാ​യ ഇ​യാ​ൾ.

സം​സ്ഥാ​ന ജി​എ​സ്ടി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വ​ൻ വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. ആ​ക്രി ക​ച്ച​വ​ട​ത്തി​ന്‍റെ​യും സ്റ്റീ​ൽ ഫ​ർ​ണി​ച്ച​ർ വി​ല്പ​ന​യു​ടെ​യും പേ​രി​ൽ വ്യാ​ജ ഇ​ൻ​വോ​യ്സ് ത​യാ​റാ​ക്കി വ​ൻ ത​ട്ടി​പ്പു ന​ട​ത്തി​യ​താ​യാ​ണു ക​ണ്ടെ​ത്തി​യ​ത്. 1170 കോ​ടി​യോ​ളം രൂ​പ​യു​ടെ വ്യാ​ജ ഇ​ട​പാ​ടി​ലൂ​ടെ 209 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണു ക​ണ്ടെ​ത്ത​ൽ.

വ്യാ​ജ ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ നി​ർ​മി​ച്ച് അ​ന​ധി​കൃ​ത വ്യാ​പാ​രം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണു റെ​യ്ഡ് ന​ട​ന്ന​ത്. വ്യാ​ജ ഇ​ൻ​വോ​യ്സ് നി​ർ​മി​ച്ച് ഇ​ൻ​പു​ട്ട് ക്രെ​ഡി​റ്റ് ടാ​ക്സ് വ​ഴി​യാ​ണ് വ​ൻ​തു​ക ത​ട്ടി​യ​തെ​ന്നാ​ണു വി​വ​രം.

കോ​ട്ട​യം ന​ട്ടാ​ശേ​രി​യി​ലെ ഒ​രു വീ​ട്ടു​കാ​ര​ന്‍റെ പേ​രി​ൽ വ്യാ​ജ ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി ഇ​ൻ​പു​ട്ട് ക്രെ​ഡി​റ്റ് വെ​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഗ​ൾ​ഫി​ൽ ജോ​ലി​ക്കാ​യു​ള്ള പ​ര​സ്യ​ത്തി​ൽ പ​റ​ഞ്ഞ ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ആ​ധാ​ർ ന​ന്പ​ർ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ജോ​ലി​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി എ​ന്ന​പേ​രി​ൽ ഫോ​ണി​ൽ വ​ന്ന ഒ​ടി​പി ന​ന്പ​റും വാ​ങ്ങി​യാ​ണ് മേ​ൽ​വി​ലാ​സ​ക്കാ​ര​ൻ അ​റി​യാ​തെ ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ധാ​ർ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ദ്ദേ​ഹ​മ​റി​യാ​തെ ബാ​ങ്ക് അ​ക്കൗ​ണ്ട് എ​ടു​ക്കു​ക​യും ഇ​തു​വ​ഴി ത​ട്ടി​പ്പു​കാ​ർ കോ​ടി​ക​ളു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്ത​താ​യി ജി​എ​സ്ടി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ച​ര​ക്കു​സേ​വ​ന നി​കു​തി ര​ജി​സ്റ്റ​ർ ചെ​യ്ത് നി​കു​തി അ​ട​യ്ക്കു​ന്ന​വ​ർ​ക്ക് അ​സം​സ്കൃ​ത സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള തു​ക ഇ​ൻ​പു​ട്ട് ക്രെ​ഡി​റ്റ് ടാ​ക്സാ​യി മ​ട​ക്കി ന​ൽ​കാ​നു​ള്ള ജി​എ​സ്ടി നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​യാ​ണു പ്ര​ധാ​ന​മാ​യും ദു​രു​പ​യോ​ഗം ചെ​യ്ത​ത്.

"ഓ​പ്പ​റേ​ഷ​ൻ പാം​ട്രീ’ എ​ന്ന പേ​രി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. 350 ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തെ 101 കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രേ​സ​മ​യ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<