പാക് അധീന കാഷ്മീർ ഇന്ത്യയുടേതാണെന്ന് അമിത് ഷാ
Saturday, May 25, 2024 2:19 AM IST
ന്യൂഡൽഹി: പാക് അധീന കാഷ്മീർ തിരിച്ചു പിടിക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാക് അധീന കാഷ്മീർ ഇന്ത്യയുടേതാണ്, ഇന്ത്യയുടേത് തന്നെ ആയിരിക്കും, നമ്മൾ തിരിച്ചു പിടിക്കുമെന്നും അമിത് ഷാ പറഞ്ഞു.
കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ പാക്കിസ്ഥാന്റെ കൈയിൽ ആറ്റംബോബ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഭയപ്പെടുത്തുകയാണ്. എന്നാൽ ബിജെപി ഒരു ബോംബിനെയും ഭയക്കുന്നില്ലെന്നും പിഒകെ തിരിച്ചുപിടിക്കുമെന്നും അമിത് ഷാ ജാർഖണ്ഡിലെ റാലിയിൽ പറഞ്ഞു.
നേരത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പിഒകെ തിരിച്ചു പിടിക്കുമെന്ന് പറഞ്ഞിരുന്നു.