പാംബ്ല, കല്ലാർകുട്ടി ഡാമുകൾ തുറക്കുന്നു
Saturday, May 25, 2024 7:43 AM IST
തൊടുപുഴ: വൃഷ്ടിപ്രദേശങ്ങളിൽ അതിശക്തമായ മഴപെയ്ത സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനാൽ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കുന്നു.
പാംബ്ല, കല്ലാർകുട്ടി ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നത്തിന്റെ ഭാഗമായാണ് ഷട്ടറുകൾ തുറക്കുന്നത്.
പാംബ്ല ഡാമിലെ ഷട്ടറുകൾ തുറന്ന് സെക്കൻഡിൽ 600 ക്യൂമെക്സ് വെള്ളം പുറത്തേക്കൊഴുക്കും. കല്ലാർകുട്ടി ഡാമിൽനിന്നും സെക്കൻഡിൽ 300 ക്യൂമെക്സ് വെള്ളം തുറന്നുവിടും.
ഡാമുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ മുതിരപ്പുഴയാർ, പെരിയാർ നദീതീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.