അവയവക്കച്ചവടം; കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പോലീസ്
Saturday, May 25, 2024 1:01 PM IST
കൊച്ചി: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ആലുവ റൂറല്‍ എസ്പി വൈഭവ് സക്സേന. ആദ്യം പിടിയിലായ സജിത്ത് സാമ്പത്തിക ഇപാടുകള് നടത്തിയ വ്യക്തിയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
കേസന്വേഷണം ശാസ്ത്രീയ രീതിയില്‍ പുരോഗമിക്കുകയാണ്. ആവശ്യമെങ്കില്‍ ഹൈദരാബാദിലും ബംഗളൂരുവിലും പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ വെള്ളിയാഴ്ച ഒരാൾക്കൂടി അറസ്റ്റിലായിരുന്നു. ഇടപ്പള്ളി സ്വദേശി സജിത് ശ്യാമാണ് പിടിയിലായത്. പ്രധാന പ്രതി സാബിത് നാസറുമായി ഇയാൾ ഒട്ടേറെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്.