വെള്ളത്തിൽ മുങ്ങിപ്പോയ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച 14കാരന് ദാരുണാന്ത്യം
Saturday, May 25, 2024 6:23 PM IST
തൃശൂർ: വെള്ളത്തിൽ മുങ്ങിപ്പോയ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14കാരൻ മുങ്ങി മരിച്ചു. തൃശൂർ വെള്ളറക്കാട് ആണ് സംഭവം. എടപ്പാൾ സ്വദേശി അക്ഷയ് ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. അമ്മ വീട്ടിൽ വന്ന അക്ഷയ് കൂട്ടുകാരുമൊത്ത് പാടത്ത് മണ്ണെടുത്ത കുഴിയിൽ കുളിക്കാൻ പോയിരുന്നു. ഇതിനിടെ കൂട്ടുകാരൻ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് വെള്ളത്തില്‍ മുങ്ങിപ്പോയ മറ്റു രണ്ടു കുട്ടികളെ രക്ഷപ്പെടുത്തിയത്. എന്നാല്‍ അക്ഷയെ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സെത്തിയാണ് അക്ഷയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.