ചെ​ന്നൈ: അ​വ​യ​വ​ക്ക​ച്ച​വ​ട​ത്തി​നാ​യി മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ അ​ന്വേ​ഷ​ണം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക്. പി​ടി​യി​ലാ​യ സാ​ബി​ത്തി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തി.

അ​വ​യ​വ​ക്ക​ട​ത്തി​ലെ ക​ണ്ണി​ക​ളും ഇ​ര​ക​ളും ത​മി​ഴ്‌​നാ​ട്ടി​ലു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം ല​ഭി​ച്ചു. ഇ​വ​രെ ക​ണ്ടെ​ത്തി മൊ​ഴി​യെ​ടു​ക്കും. സാ​ബി​ത്തി​ന്‍റെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​യാ​ൾ പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ​ത് ആ​രൊ​ക്കെ​യാ​യി​ട്ടാ​ണെ​ന്ന് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്ന് ആ​ലു​വ റൂ​റ​ല്‍ എ​സ്പി വൈ​ഭ​വ് സ​ക്‌​സേ​ന കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേ​സ​ന്വേ​ഷ​ണം ശാ​സ്ത്രീ​യ രീ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഹൈ​ദ​രാ​ബാ​ദി​ലും ബം​ഗ​ളൂ​രു​വി​ലും പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അറിയിച്ചിരുന്നു.


കേ​സി​ൽ സാബിത്തിനെ കൂടാതെ വെ​ള്ളി​യാ​ഴ്ച ഒ​രാ​ൾ​ക്കൂ​ടി അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി സ​ജി​ത് ശ്യാ​മാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​ധാ​ന പ്ര​തി സാ​ബി​ത് നാ​സ​റു​മാ​യി ഇ​യാ​ൾ ഒ​ട്ടേ​റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.