ഐപിഎൽ ഫൈനൽ; ഹൈദരാബാദിന് ടോസ്
Sunday, May 26, 2024 7:20 PM IST
ചെന്നൈ: ഐപിഎല്‍ ഫൈനലിൽ ഹൈദരാബാദിന് ടോസ്. ചെന്നൈ എം.എ.ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
രാജസ്ഥാൻ റോയൽസിനെ രണ്ടാം ക്വാളിഫയറിൽ തോൽപിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഹൈദരാബാദ് കലാശപ്പോരിന് ഇറങ്ങുന്നത്. അബ്ദുൽ സമദിനു പകരം സ്പിന്നർ ഷഹബാസ് അഹമ്മദ് കളിക്കും.
ആദ്യ ക്വാളിഫയറിൽ ഹൈദരാബാദിനെ തോൽപിച്ച ടീമിൽ മാറ്റമില്ലാതെയാണ് കോൽക്കത്ത കളത്തിലിറങ്ങുന്നത്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, ഐഡന്‍ മര്‍ക്രം, നിതീഷ് റെഡ്ഡി, ഹെന്റിച്ച് ക്ലാസെന് (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്കട്ട്, ടി.നടരാജന്.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.