ജമ്മുവിൽ ചരക്ക് തീവണ്ടിയുടെ രണ്ട് വാഗണുകൾ പാളം തെറ്റി
Monday, May 27, 2024 12:21 AM IST
ന്യൂഡൽഹി: ജമ്മുവിനടുത്ത് ചരക്ക് തീവണ്ടിയുടെ രണ്ട് വാഗണുകൾ പാളം തെറ്റിയതിനെ തുടർന്ന് ജമ്മു-കത്ര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഒരു മണിക്കൂറിലധികം ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
ജമ്മു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മൻവാളിന് സമീപമുള്ള സംഗറിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. ഉധംപൂരിൽ നിന്ന് ജമ്മുവിലേക്ക് പോയ ഗുഡ്സ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
മണിക്കൂറുകൾ വൈകി 4.40 ഓടെ ട്രാക്കിൽ സാധാരണ ഗതാഗതം പുനരാരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.