കര്‍ഷക പ്രക്ഷോഭം; പഞ്ചാബിൽ കർഷകർ ഇന്ന് 16 ബിജെപി സ്ഥാനാര്‍ഥികളുടെ വീട് വളയും
Tuesday, May 28, 2024 5:09 AM IST
ഛണ്ഡീഗഡ്: കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി പഞ്ചാബിൽ കർഷകർ ഇന്ന് 16 ബിജെപി സ്ഥാനാര്‍ഥികളുടെ വീട് വളയും. ഹരിയാനയില്‍ മന്ത്രിമാരുടെയും വീടുകള്‍ വളയാനും തീരുമാനിച്ചതായി സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചു.
വളരെ സമാധാനപരമായ ധര്‍ണയായിരിക്കും നടക്കുക. രാവിലെ 12 മുതൽ വൈകീട്ട് നാല് വരെയാണ് ധർണയെന്ന് കർഷകർ അറിയിച്ചു.
ബിജെപിയുടെ ബി ടീമായി ആം ആദ്മി പാര്‍ട്ടി പ്രവർത്തിക്കുന്നതിന് വലിയ വില നൽകേണ്ടിവരും കർഷകരെ അറസ്റ്റ് ചെയ്യുന്നത് . ഭഗവന്ത് മാൻ സര്‍ക്കാര്‍ നിർത്തണമെന്നും കർഷകർ പറയുന്നു.
തെരഞ്ഞെടുപ്പിന് ശേഷം ജൂൺ രണ്ട് മുതൽ ഡൽഹി ചലോ മാർച്ച് ശക്തമാക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 13നാണ് കർഷകർ പഞ്ചാബിലെ അതിർത്തിയിൽ രണ്ടാം കർഷക സമരം തുടങ്ങിയത്.