കൊച്ചിയില്‍ മേഘവിസ്ഫോടനം?; ഒന്നര മണിക്കൂറില്‍ പെയ്തത് 98 മിമീ മഴ
Tuesday, May 28, 2024 12:24 PM IST
കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കൊച്ചിയില്‍ മേഘവിസ്ഫോടനമുണ്ടായതായി സംശയമുണ്ട്. ഒന്നരമണിക്കൂറിനിടെ നഗരത്തില്‍ പെയ്തത് 98 മിമീ മഴയാണ്.
വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് കൊച്ചി നഗരം വെള്ളക്കെട്ടിലായത്. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്ത് അടക്കം പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ആലുവ ഇടക്കാളി റോഡിലും സഹോദരന് അയ്യപ്പന് റോഡിലും വെള്ളം കയറി.
മരോട്ടിച്ചുവടില്‍ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കൊച്ചിയിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗത കുരുക്കും രൂക്ഷമാണ്.