പ​ഠ​ന ക്യാം​പി​​ലെ കൂ​ട്ട​ത്ത​ല്ല്: അ​ന്വേ​ഷി​ക്കാ​ന്‍ കെ​എ​സ്‌​യു​വി​ന്‍റെ മൂ​ന്നം​ഗ സ​മി​തി
പ​ഠ​ന ക്യാം​പി​​ലെ കൂ​ട്ട​ത്ത​ല്ല്: അ​ന്വേ​ഷി​ക്കാ​ന്‍ കെ​എ​സ്‌​യു​വി​ന്‍റെ മൂ​ന്നം​ഗ സ​മി​തി
Tuesday, May 28, 2024 8:17 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു ക്യാംപിലെ കൂ​ട്ട​ത്ത​ല്ല് അ​ന്വേ​ഷി​ക്കാ​ന്‍ കെ​എ​സ്‌​യു​വി​ന്‍റെ മൂ​ന്നം​ഗ സ​മി​തി. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ മൂ​ന്നം​ഗ സ​മി​തി​യെ ചു​മ​ല​പ്പെ​ടു​ത്തി.

അ​നീ​ഷ് ആ​ന്‍റ​ണി, അ​ര്‍​ജു​ന്‍ ക​ട്ട​യാ​ട്, നി​തി​ന്‍ മ​ണ​ക്കാ​ട്ട് മ​ണ്ണി​ല്‍ എ​ന്നി​വ​രാ​ണ് സ​മി​തി അം​ഗ​ങ്ങ​ള്‍. പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ജൂ​ണ്‍ ര​ണ്ടി​ന് മു​ന്‍​പ് സ​മ​ര്‍​പ്പി​ക്ക​ണം. അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ജൂ​ണ്‍ 10ന് ​സ​മ​ര്‍​പ്പി​ക്കാ​നാ​ണ് നി​ര്‍​ദ്ദേ​ശം.

കെ​പി​സി​സി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മൂ​ന്നം​ഗ ക​മ്മീ​ഷ​ന്‍ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടും സ​മ​ര്‍​പ്പി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കെ​എ​സ്‌​യു​വും അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ പ്ര​ഖ്യാ​പി​ച്ച​ത്.

അ​തേ​സ​മ​യം, പ​രി​ശീ​ല​ന ക്യാം​പി​ൽ കൂ​ട്ട​ത്ത​ല്ല് ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​റെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ രം​ഗ​ത്തെ​ത്തി.

ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​ന് ക​ത്തു ന​ൽ​കും. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി​ക്കാ​ണ് ക​ത്തു ന​ൽ​കു​ക. സം​ഭ​വം പാ​ർ​ട്ടി​ക്ക് നാ​ണ​ക്കേ​ടാ​യെ​ന്നും മു​ക​ൾ​ത്ത​ട്ടി​ൽ​നി​ന്ന് ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<