തിരുവനന്തപുരം: ഇത്തവണത്തെ വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നടന്നത്.
ഒന്നാം സമ്മാനം VC 490987 എന്ന നമ്പരിനാണ്. ഈ ടിക്കറ്റ് ആലപ്പുഴയില്‍ നിന്നുള്ളതാണെന്നാണ് സൂചന. അനില്‍ കുമാര്‍ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. 12 കോടിയാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനത്തിനർഹമായ നമ്പരുകൾ VA 205272,VB 429992, VC 523085,VD 154182, VE 565485,VG 654490.
മൂന്നാം സമ്മാനത്തിനർഹമായ നമ്പരുകൾ VA 160472,VB 125395,VC 736469,VD 367949, VE 171235,VG 553837. അന്തിമഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ലഭ്യമാകും.
ഇത്തവണ 42 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലിറക്കിയത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതവുമാണ്.
അഞ്ച് മുതല്‍ ഒമ്പതുവരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. വിഷു ബമ്പറിന്റെ നറുക്കെടുപ്പിനൊപ്പം 10 കോടി രൂപ ഒന്നാം സമ്മാനം നല്കുന്ന മണ്‍സൂണ്‍ ബമ്പറിന്റെ പ്രകാശനവും നടക്കും. 250 രൂപയാണ് മണ്‍സൂണ്‍ ബമ്പറിന്റെ ടിക്കറ്റ് വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.