പേ​വി​ഷ​ബാ​ധ​യേ​റ്റ പ​ശു ച​ത്തു
പേ​വി​ഷ​ബാ​ധ​യേ​റ്റ പ​ശു ച​ത്തു
Wednesday, May 29, 2024 8:15 PM IST
ഹ​രി​പ്പാ​ട്: പ​ള്ളി​പ്പാ​ട്ട് പേ​വി​ഷ​ബാ​ധ​യേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന ക​റ​വ​പ്പ​ശു ച​ത്തു. പ​ള്ളി​പ്പാ​ട് കോ​ട്ട​യ്ക്ക​കം മ​ങ്ങാ​ട്ട് പു​ത്ത​ൻ​വീ​ട്ടി​ൽ ശാ​ന്ത​മ്മ​യു​ടെ മൂ​ന്ന് പ​ശു​ക്ക​ളി​ൽ ഒ​ന്നാ​ണ് ച​ത്ത​ത്. പേ​വി​ഷ​ബാ​ധ​യേ​റ്റ് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ കു​ഴ​ഞ്ഞു​വീ​ണ പ​ശു ഇ​ന്ന് രാ​വി​ലെ​യാ​ണ് ച​ത്ത​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ പ​ശു തീ​റ്റ എ​ടു​ക്കാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പ​ള്ളി​പ്പാ​ട് മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് മ​രു​ന്ന് ന​ൽ​കി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച പ​ശു​വി​ന്‍റെ വാ​യി​ൽ​നി​ന്നു നു​ര​യും പ​ത​യും വ​രി​ക​യും കൈ​കാ​ലു​ക​ൾ കു​ട​യാ​നും തു​ട​ങ്ങി​യ​തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ശു​വി​ന് പേ​വി​ഷ​ബാ​ധ​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് പ​ശു​വി​നെ വീ​ടി​നു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ശു കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. പേ​വി​ഷ​ബാ​ധ​യേ​റ്റ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

പ​ശു​വി​നെ പ​ട്ടി ക​ടി​ച്ച​താ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ളോ മു​റി​വു​ക​ളോ ഒ​ന്നും കാ​ണു​ന്നി​ല്ല. ഈ ​പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം വ​ള​രെ കൂ​ടു​ത​ലാ​ണ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<