നീന്തൽക്കുളത്തിൽ ഏഴുവയസുകാരി മുങ്ങി മരിച്ചു
Thursday, May 30, 2024 12:59 AM IST
മുംബൈ: റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഏഴുവയസുകാരി മുങ്ങി മരിച്ചു. പാൽഘർ ജില്ലയിലെ രംഗോണിലാണ് സംഭവം.
ഭാണ്ഡൂപ് പ്രദേശവാസിയായ മരിച്ച പെൺകുട്ടി മുത്തശിക്കൊപ്പമാണ് റിസോർട്ടിലെത്തിയത്. കൂടെയുണ്ടായിരുന്ന 14 പേർക്കൊപ്പമാണ് പെൺകുട്ടി നീന്തൽക്കുളത്തിൽ ഇറങ്ങിയത്. പിന്നീട്, മുത്തശിയും മറ്റുള്ളവരും ഉച്ചയ്ക്ക് ഒന്നോടെ ഉച്ചഭക്ഷണത്തിന് പോയി. എന്നാൽ പെൺകുട്ടി മറ്റുള്ളവരറിയാതെ നീന്തൽക്കുളത്തിൽ തന്നെ തുടരുകയായിരുന്നു.
വെള്ളത്തിൽ കിടന്ന് കുട്ടി കരഞ്ഞപ്പോൾ ആളുകൾ ഓടിയെത്തി കുട്ടിയെ കരയ്ക്കെത്തിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.