എല്‍ഡിഎഫ് വിട്ടുപോകില്ല; ലീഗ് പ്രവേശനം തള്ളി അഹമ്മദ് ദേവര്‍കോവില്‍
Sunday, June 2, 2024 11:10 AM IST
കോഴിക്കോട്: മുസ്ലീം ലീഗ് പ്രവേശനം തള്ളി മുന്‍ മന്ത്രിയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവില്‍. തനിക്ക് മുസ്ലീം ലീഗിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
അഹമ്മദ് ദേവര്‍കോവിലിനെ ലീഗിലേക്ക് എത്തിക്കാന്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. ഒരു സാഹചര്യത്തിലും ഇടതു മുന്നണിക്ക് പുറത്തുപോകണമെന്ന ചിന്ത ഉണ്ടായിട്ടില്ല.
മുസ്ലീം ലീഗുമായി ഒരു തരത്തിലുള്ള ബന്ധവും ആഗ്രഹിക്കുന്നില്ല. ലീഗ് മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവരുമായി ബന്ധപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെഎം.ഷാജിയുമായി തനിക്ക് അടുത്ത ബന്ധമില്ല. ലീഗ് കേന്ദ്രങ്ങളില്‍ നിന്നാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട ആളുകളാണ് വാര്‍ത്തയ്ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
അഹമ്മദ് ദേവര്‍കോവിലിനെ ലീഗിലെത്തിക്കാന്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നെന്നും കെ.എം.ഷാജി അടക്കമുള്ള നേതാക്കളാണ് ഇതിന് നേതൃത്വം നല്‍കിയതെന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.