കേരളത്തില്‍ ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കില്ലെന്ന് കെ. സുധാകരൻ
Sunday, June 2, 2024 4:25 PM IST
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഇന്ത്യ മുന്നണി നേട്ടമുണ്ടാക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. എക്സിറ്റ് പോളുകൾ തെറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. നാളെ ബിജെപി വരില്ല എന്നൊന്നും പറയുന്നില്ല. പക്ഷേ ഇത്തവണ അവർക്ക് കേരളത്തില്‍ സീറ്റ് ഉണ്ടാവില്ലെന്നും സുധാകരൻ പ്രതികരിച്ചു.
ഇന്ത്യ മുന്നണി ആത്മാവ് വരുന്നതേ ഉള്ളൂ. എത്ര കിട്ടിയാലും നേട്ടമാണ്. ഇത്രയും മേൽക്കൈ ഉണ്ടാകുമെന്ന് കരുതിയിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.