സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും നാരായൺ റാണെയും തഴയപ്പെട്ടു
Sunday, June 9, 2024 6:32 PM IST
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ നിന്ന് ബിജെപി നേതാക്കളായ സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂർ, നാരായൺ റാണെ എന്നിവരെ ഒഴിവാക്കി.
രണ്ടാം മോദി സർക്കാരിലെ വനിതാ ശിശുവികസന വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് പരാജയപ്പെട്ടിരുന്നു.
ഹിമാചൽപ്രദേശിലെ ഹാമിർപൂരിൽ നിന്നുള്ള എംപിയായ അനുരാഗ് ഠാക്കൂറിനും ഇത്തവണ അവസരം ലഭിച്ചില്ല. കഴിഞ്ഞ മന്ത്രിസഭയിൽ കായിക, വാർത്താവിനിമയ മന്ത്രിയായിരുന്നു അനുരാഗ് ഠാക്കൂർ.
മഹാരാഷ്ട്രയിലെ രത്നഗിരി- സിന്ധുദുർഗിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാരായൺ റാണെയ്ക്കും മോദി സർക്കാരിൽ ഇടംലഭിച്ചില്ല. കഴിഞ്ഞ മന്ത്രിസഭയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രിയായിരുന്നു നാരായൺ റാണെ.