മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈയിൽ
Wednesday, June 12, 2024 8:06 PM IST
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചിരുന്നു. കേന്ദ്ര ധനമന്ത്രിയി ബുധനാഴ്ച നിർമല സീതാരാമൻ വീണ്ടും ചുമതലയേറ്റെടുത്തിരുന്നു.
അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ധനമന്ത്രി അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.