ന്യൂ​ഡ​ൽ​ഹി: തൊ​ഴി​ലാ​ളി ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 49 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കു​വൈ​ത്ത് സ​ർ​ക്കാ​ർ ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്നു. ‌കെ​ട്ടി​ട ഉ​ട​മ​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു.

നി​യ​മം ലം​ഘ​നം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കാ​നും അ​ന്വേ​ഷ​ണം തീ​രു​ന്ന​തു​വ​രെ കെ​ട്ടി​ട ഉ​ട​മ​യെ​യും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ​യും ക​സ്റ്റ​ഡി​യി​ൽ വ​യ്ക്കാ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി.

കെ​ട്ടി​ട ഉ​ട​മ​യു​ടെ അ​ത്യാ​ഗ്ര​ഹ​മാ​ണ് അ​പ​ക​ട​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ക് ഫ​ഹ​ദ് യൂ​സു​ഫ് സൗ​ദ് സ​ബാ​ഹ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.