കു​വൈ​ത്തി​ലെ തീ​പി​ടി​ത്തം: നോ​ർ​ക്ക ഹെ​ൽ​പ്പ് ഡെ​സ്ക്ക് തു​ട​ങ്ങി
കു​വൈ​ത്തി​ലെ തീ​പി​ടി​ത്തം: നോ​ർ​ക്ക ഹെ​ൽ​പ്പ് ഡെ​സ്ക്ക് തു​ട​ങ്ങി
Wednesday, June 12, 2024 8:56 PM IST
ന്യൂ​ഡ​ൽ​ഹി: കു​വൈ​ത്ത് സി​റ്റി​യി​ലെ മം​ഗ​ഫി​ല്‍ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നോ​ർ​ക്ക ഹെ​ൽ​പ്പ് ഡെ​സ്ക്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ന​മ്പ​രു​ക​ൾ: അ​നു​പ് മ​ങ്ങാ​ട്ട് +965 90039594, ബി​ജോ​യ്‌ +965 66893942, റി​ച്ചി കെ. ​ജോ​ർ​ജ് +965 60615153, അ​നി​ൽ കു​മാ​ർ +965 66015200, തോ​മ​സ് ശെ​ൽ​വ​ൻ +965 51714124, ര​ഞ്ജി​ത്ത് +965 55575492, ന​വീ​ൻ +965 99861103, അ​ൻ​സാ​രി +965 60311882, ജി​ൻ​സ് തോ​മ​സ് +965 65589453.

പ്ര​വാ​സി​കേ​ര​ളീ​യ​ര്‍​ക്ക് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന നോ​ര്‍​ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍​ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 ഇ​ന്ത്യ​യി​ല്‍ നി​ന്നും, +91-8802 012 345 വി​ദേ​ശ​ത്തു​നി​ന്നും, മി​സ്ഡ് കോ​ള്‍ സ​ര്‍​വീ​സി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് അ​ജി​ത്ത് കോ​ള​ശേ​രി അ​റി​യി​ച്ചു.

അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി​പേ​ര്‍​ക്ക് ജീ​വ​ന്‍​ന​ഷ്ട​മാ​യ​തി​ല്‍ നോ​ര്‍​ക്ക റൂ​ട്ട്സ് അ​ധി​കൃ​ത​ര്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​വ​രു​ടെ തു​ട​ര്‍ ചി​കി​ത്സ​യ്ക്കും മ​റ്റ് അ​ടി​യ​ന്ത​ര​സ​ഹാ​യ​ങ്ങ​ള്‍​ക്കു​മാ​യി കു​വൈ​ത്തി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യും ലോ​ക​കേ​ര​ളാ സ​ഭാ അം​ഗ​ങ്ങ​ളു​മാ​യും നി​ര​ന്ത​ര സ​മ്പ​ര്‍​ക്ക​ത്തി​ലാ​ണെ​ന്ന് നോ​ര്‍​ക്ക റൂ​ട്ട്സ് റ​സി​ഡ​ന്‍റ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ എ​ത്ര​മ​ല​യാ​ളി​ക​ള്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യ​തെ​ന്ന​തു സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ള്‍​ക്കാ​യി ശ്ര​മി​ച്ചു​വ​രി​ക​യാ​ണെ​ന്ന് നോ​ര്‍​ക്ക റൂ​ട്ട്സ് സി​ഇ​ഒ അ​ജി​ത്ത് കോ​ള​ശേ​രി വ്യ​ക്ത​മാ​ക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<