വീ​ടി​ന് തീ​പി​ടി​ച്ച് ഏ​ഴു മാ​സം പ്രാ​യ​മു​ള്ള കു​ട്ടി ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​ർ മ​രി​ച്ചു
വീ​ടി​ന് തീ​പി​ടി​ച്ച് ഏ​ഴു മാ​സം പ്രാ​യ​മു​ള്ള കു​ട്ടി ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​ർ മ​രി​ച്ചു
Thursday, June 13, 2024 6:52 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദ് ജി​ല്ല​യി​ലെ ബെ​ഹ്ത ഹാ​ജി​പൂ​ർ ഗ്രാ​മ​ത്തി​ലെ വീ​ട്ടി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ ഏ​ഴ് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യ​ട​ക്കം അ​ഞ്ച് പേ​ർ മ​രി​ച്ചു.

തീ ​അ​ണ​ച്ച​താ​യും ഒ​രു സ്ത്രീ​യും ഒ​രു കു​ട്ടി​യു​മ​ട​ക്കം പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും ഗാ​സി​യാ​ബാ​ദ് അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ദി​നേ​ശ് കു​മാ​ർ .പി ​പ​റ​ഞ്ഞു.

താ​ഴ​ത്തെ നി​ല​യി​ൽ നി​ന്ന് ഉ​യ​ർ​ന്ന തീ ​മു​ക​ളി​ലേ​യ്ക്കും പ​ട​രു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രി​ൽ ഏ​ഴു​വ​യ​സു​കാ​രി​യും ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു. തീ​പി​ടി​ത്ത​ത്തി​ന് പി​ന്നി​ലെ കാ​ര​ണം അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം വ്യ​ക്ത​മാ​കു​മെ​ന്ന് അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<