കുവൈറ്റ് തീപിടിത്തം: കോണ്‍ഗ്രസിന്റെ പരിപാടികള്‍ റദ്ദാക്കി
Thursday, June 13, 2024 6:22 PM IST
തിരുവനന്തപുരം: കുവൈറ്റ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ചത്തെ കോൺഗ്രസിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കുവൈറ്റ് ദുരന്തത്തിൽ അഗാധമായ ദുഃഖവും ഞടുക്കവും അദ്ദേഹം രേഖപ്പെടുത്തി.
നിരവധി മലയാളികള്‍ കൊല്ലപ്പെട്ട സംഭവം കേരളത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അനേകം കുടുംബങ്ങളും ബന്ധുമിത്രാദികളും വേദനയില്‍ കഴിയുന്നു. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി സഹായം എത്തിക്കണമെന്നും സുധാകരന് അഭ്യര്‍ഥിച്ചു.