പന്തീരാങ്കാവ് കേസ്: പരാതിക്കാരിയായ പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചു
Thursday, June 13, 2024 11:06 PM IST
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ പോലീസ് കൊച്ചിയിലെത്തിച്ചു. രാത്രി എട്ടരയോടെയാണ് പെണ്‍കുട്ടി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്.
ഇതിനുശേഷം പെണ്‍കുട്ടിയെ വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്.
പെണ്‍കുട്ടിയെ അടുത്ത ദിവസം പോലീസ് കോടതിയില്‍ ഹാജരാക്കും. ബന്ധുക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.