അട്ടപ്പാടിയില്‍ ആടുകളെ പുലി പിടിച്ചു
Saturday, June 15, 2024 10:00 AM IST
പാലക്കാട്: അട്ടപ്പാടി പുതൂരില്‍ ആടുകളെ പുലി പിടിച്ചു. ചെമ്പവട്ടക്കാട്ടില് വീടിന്റെ പരിസരത്ത് കൂട്ടിലിട്ടിരുന്ന എട്ടോളം ആടുകളെയാണ് പുലി ആക്രമിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ആടുകളുടെ ശബ്ദം കേട്ട് വീട്ടമ്മ എത്തിയപ്പോള്‍ പുലി ഓടി മറയുകയായിരുന്നു. ആടുകളെ ആക്രമിച്ചത് പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.