ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് ജവാന്മാർ മരിച്ചു
Monday, June 17, 2024 4:24 AM IST
നാഗ്പൂർ: മഹാരാഷ്ട്രയിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് കരസേന ജവാന്മാർ മരിച്ചു. ഞായറാഴ്ച വൈകുന്നേരം നാഗ്പൂരിലെ കൻഹാൻ റിവർ ബ്രിഡ്ജിൽ വച്ചാണ് അപകടം നടന്നത്.
അപകടത്തിൽ ആറ് ജവാൻമാർക്കും ഒരു ഓട്ടോ ഡ്രൈവർക്കും ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.