മദ്യലഹരിയിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തി
Tuesday, June 18, 2024 8:49 AM IST
ആലപ്പുഴ: കായംകുളത്ത് മദ്യലഹരിയിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തി. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ സഹോദരൻ ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി ഒന്പതോടെയാണ് സംഭവം. മദ്യലഹരിയിലെത്തിയ ഷാജഹാനും സാദിഖും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ പ്രകോപിതനായ ഷാജഹാൻ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിച്ചു. അറസ്റ്റിലായ ഷാജഹാനെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.