കൊടിക്കുന്നിൽ പ്രോട്ടെം സ്പീക്കർ
Wednesday, June 19, 2024 4:55 AM IST
ന്യൂഡൽഹി: 18 ആം ലോക്സഭയുടെ പ്രോട്ടെം സ്പീക്കറായി മാവേലിക്കര മണ്ഡലത്തിൽനിന്നു വിജയിച്ച കോണ്ഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ തെരഞ്ഞെടുത്തു.
പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ സ്പീക്കറുടെ ചുമതലകൾ പ്രോട്ടെം സ്പീക്കറാണു നിർവഹിക്കുക. പ്രോ ട്ടെം സ്പീക്കറുടെ അധ്യക്ഷതയിലായിരിക്കും പുതിയ എംപിമാരുടെ സത്യപ്രതിജ്ഞ.
ഈ മാസം 24ന് പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനുമുന്പ് രാഷ്ട്രപതിഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് മുന്പാകെ കൊടിക്കുന്നിൽ സുരേഷ് സത്യപ്രതിജ്ഞ ചെയ്യും.