ബ​സ് കാ​ത്തി​രു​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് ലോ​റി ഇ​ടി​ച്ചു ക​യ​റി; അ​ഞ്ച് സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു
ബ​സ് കാ​ത്തി​രു​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് ലോ​റി ഇ​ടി​ച്ചു ക​യ​റി; അ​ഞ്ച് സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു
Wednesday, June 19, 2024 6:26 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ലോ​റി ഇ​ടി​ച്ച് അ​ഞ്ച് സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സോ​ലാ​പൂ​ർ ജി​ല്ല​യി​ലെ പ​ന്ധ​ർ​പൂ​ർ-​അ​റ്റ്പാ​ഡി റോ​ഡി​ലെ ബ​ന്ദ്ഗ​ർ​വാ​ഡി ഗ്രാ​മ​ത്തി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.45 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​ക​ൾ ബ​സി​നാ​യി കാ​ത്തു​നി​ൽ​ക്കു​മ്പോ​ൾ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ലോ​റി അ​വ​രു​ടെ ഇ​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.

സ്ത്രീ​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ സം​ഗോ​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച് സ്ത്രീ​ക​ൾ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ പ​ണ്ടാ​ർ​പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

നാ​ട്ടു​കാ​ർ ട്ര​ക്ക് ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യും പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ൻ ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി​യ​തി​നാ​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

കൂ​ടാ​തെ വ​ൻ ജ​ന​ക്കൂ​ട്ടം പ്ര​തി​ഷേ​ധ​വു​മാ​യി സം​ഗോ​ള പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. ഡ്രൈ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് തു​ട​ർ​ന്നാ​ണ് ഇ​വ​ർ പി​രി​ഞ്ഞു​പോ​യ​ത്.

നാ​ട്ടു​കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ട്ര​ക്ക് ഡ്രൈ​വ​റെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<