ഡൽഹിയിൽ വെടിവയ്പ്പ്; കൗമാരക്കാരി ഉൾപ്പടെ നാലുപേർക്ക് പരിക്ക്
Friday, June 21, 2024 1:41 AM IST
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗ് മേഖലയിൽ വ്യാഴാഴ്ച വൈകിട്ട് നടന്ന വെടിവയ്പ്പിൽ 14 വയസുകാരി ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. മോട്ടോർ സൈക്കിളിൽ എത്തിയ ആക്രമിയാണ് വെടിവയ്പ്പ് നടത്തിയത്.
പരിക്കേറ്റ എല്ലാവരെയും ബാബു ജഗ്ജീവൻ റാം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് മൂന്ന് പേരെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.