യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; കൗമാരക്കാർ അറസ്റ്റിൽ
Saturday, June 22, 2024 8:46 AM IST
ലക്നോ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കൗമാരക്കാർ അറസ്റ്റിൽ. ബധോഹിയിലാണ് സംഭവം.
അക്രമികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 15നും 17നും വയസിന് ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായത്.
ജൂൺ ഒന്നിന് വീടിന് സമീപത്തെ കടയിലേക്ക് പോയ പെൺകുട്ടിയെ മൂന്ന് ആൺകുട്ടികൾ ബലമായി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന ഗോപിഗഞ്ച് എസ്എച്ച്ഒ സന്തോഷ് കുമാർ സിംഗ് പറഞ്ഞു.
ഇവർ സംഭവത്തിന്റെ വീഡിയോ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവർ വീണ്ടും വരാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടുവെങ്കിലും കുട്ടി സമ്മതിച്ചില്ല. തുടർന്ന് പ്രതികൾ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായും മൂന്ന് ആൺകുട്ടികളെ മിർസാപൂർ ജില്ലയിലെ ജുവനൈൽ ഹോമിലേക്ക് അയച്ചതായും സിംഗ് പറഞ്ഞു.