ബൈക്ക് അപകടം; ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം
Sunday, June 23, 2024 8:48 AM IST
മലപ്പുറം: വെളിയങ്കോട്ട് ബൈക്ക് അപകടത്തിൽ കമ്പി ശരീരത്തിൽ തുളഞ്ഞുകയറി യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയങ്കോട് സ്വദേശി ആഷിഖ്(22), കരിങ്കല്ലത്താണി സ്വദേശി ഫാസിൽ(19) എന്നിവരാണ് മരിച്ചത്.
ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ ശനിയാഴ്ച രാത്രി ഏട്ടോടെയാണ് അപകടമുണ്ടായത്. പാലത്തിൽ കൈവരി നിർമിക്കാൻ കെട്ടിയ കമ്പിയിലേക്ക് ബുള്ളറ്റ് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിന് പിന്നാലെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.