നീറ്റ് പരീക്ഷാ ക്രമക്കേട് ; 63 വിദ്യാർഥികളെ ഡീ ബാർ ചെയ്തു
Sunday, June 23, 2024 8:28 PM IST
ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് 63 വിദ്യാർഥികളെ ഡീ ബാർ ചെയ്തു. ഇതിൽ 30 പേർ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ളവരാണെന്ന് എൻടിഎ അറിയിച്ചു. ബീഹാറിൽ നിന്നുള്ള 17 വിദ്യാർഥികളും ഇതിൽ ഉൾപ്പെടും.
വിവാദത്തെ തുടര്ന്ന് ഗ്രേസ് മാർക്ക് ലഭിച്ചവർക്കുള്ള ഞായറാഴ്ചത്തെ പുനഃപരീക്ഷ എഴുതിയത് 813 പേർ മാത്രമാണ്. ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരിൽ 750 പേർ പരീക്ഷയ്ക്ക് എത്തിയില്ലെന്ന് അധികൃതർ പറഞ്ഞു.
നീറ്റ് യുജി പരീക്ഷയിലെ വ്യാപക ക്രമക്കേട് പുറത്തുവന്നതോടെ വിദ്യാഭ്യാസ മന്ത്രാലയം കേസ് സിബിഐക്ക് കൈമാറിയിരുന്നു. അന്വേഷണത്തിനായി സിബിഐ പ്രത്യേക സംഘത്തെ നിയോഗിച്ചു.