മൈക്കിനോട് പോലും മുഖ്യമന്ത്രിക്ക് അരിശം ; പിണറായി വിജയനെ വിമർശിച്ച് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി
Sunday, June 23, 2024 9:43 PM IST
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രിക്ക് മൈക്കിനോട് പോലും ആരിശമാണെന്നും ഇത്തരം പെരുമാറ്റ രീതികൾ കമ്യൂണിസ്റ്റുകാരനു ചേർന്നതല്ലെന്നും ജില്ലാകമ്മിറ്റിയിൽ വിമർശനം ഉയർന്നു.
തോമസ് ഐസക്കിനെതിരെ ജില്ലാ നേതൃത്വത്തിലെ ചില മുതിർന്ന നേതാക്കൾ പ്രവർത്തിച്ചുവെന്നും തോൽവിയിൽ അന്വേഷണം വേണമെന്നും ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയര്‍ന്നു. തെരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമാണ് സൂചിപ്പിക്കുന്നത്.
30,000 ഓളം ഇടത് വോട്ടുകൾ പത്തനംതിട്ടയിൽ ചോർന്നു. മന്ത്രിമാർക്ക് പാർട്ടി കത്ത് കൊടുത്തിട്ട് പോലും തുടർനടപടി ഉണ്ടാകുന്നില്ല. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളെ പുച്ഛമാണെന്നും വിമർശനം ഉയർന്നു.