സ്കൂളിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് കൈക്കൂലി ; അസിസ്റ്റന്റ് എൻജിനിയർ അറസ്റ്റിൽ
Tuesday, June 25, 2024 6:04 PM IST
തൊടുപുഴ: സ്കൂളിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ. തൊടുപുഴ നഗരസഭയിലെ അസിസ്റ്റന്റ് എൻജിനിയർ ടി.സി.അജിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
കുമ്പങ്കൽ ബിടിഎം എൽപി സ്കൂളിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
എൻജിനിയറുടെ സുഹൃത്തും കോൺട്രാക്ടറുമായ റോഷനാണ് പണം വാങ്ങാൻ എത്തിയത്. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.