തെലുങ്കാനയില്‍ ഗ്ലാസ് ഫാക്ടറിയില്‍ സ്ഫോടനം: അഞ്ച് മരണം
Friday, June 28, 2024 9:04 PM IST
ഹൈദരാബാദ്: തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ഗ്ലാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര് മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.
ശഡ്നഗറില് പ്രവര്‍ത്തിക്കുന്ന ഫാക്റിയിലെ ടാങ്കിലാണ് സ്ഫോടനം ഉണ്ടായത്. ഇന്ന് വൈകുന്നേരം 4.30 നാണ് സംഭവം.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.