അർജന്റീനയ്ക്ക് തിരിച്ചടി ; പെറുവിനെതിരായ മത്സരത്തിൽ നിന്ന് സ്കലോണി പുറത്ത്
Saturday, June 29, 2024 5:28 AM IST
ന്യൂയോര്‍ക്ക് : കോപ്പ അമേരിക്കയില്‍ ശനിയാഴ്ച നടക്കുന്ന പെറു - അർജന്റീന മത്സരത്തിനു മുന്‍പ് അർജന്റീനയ്ക്ക് തിരിച്ചടി. മുഖ്യ പരിശീലകന് ലയണല്‍ സ്കലോണിക്ക് ഒരു മത്സരത്തില്‍ വിലക്ക് ഉള്ളതിനാൽ അദ്ദേഹം ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ടീം വൃത്തങ്ങൾ പറഞ്ഞു.
ചിലിക്കെതിരായ മത്സരത്തില്‍ ആദ്യ പകുതിക്കുശേഷം അര്‍ജന്റീന താരങ്ങൾ ഗ്രൗണ്ടിലിറങ്ങാന്‍ വൈകിയിരുന്നു. ഇതോടെ മത്സരം കൃത്യസമയത്ത് പുനരാരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടർന്ന് കോച്ചിനെ ഒരു മത്സരത്തിൽ നിന്ന് വിലക്കുകയായിരുന്നു.
സ്കലോണിക്കെതിരേ വിലക്ക് കൂടാതെ പിഴയും ചുമത്തിയിട്ടുണ്ട്. കോപ്പയിലെ ആദ്യ രണ്ട് മത്സരങ്ങളും അര്‍ജന്റീന ജയിച്ചിരുന്നു.