മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണം; സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം
Sunday, June 30, 2024 6:37 PM IST
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം. മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയർന്നു.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർക്കെതിരെയും വിമർശനമുണ്ടായി. പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല.
ഹരിപ്പാടും കായംകുളത്തും സിപിഎം മൂന്നാം സ്ഥാനത്ത് എത്തിയതിനു കാരണം പാർട്ടിക്ക് അകത്തെ വിഭാഗീയയെന്നും അഭിപ്രായമുയർന്നു. വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ലെന്നും പരാമർശമുണ്ടായി.
ഇതിനിടെ ജി. സുധാകരന്റെ മോദി പ്രശംസയിലും വിമർശനം ഉയർന്നു. ജി. സുധാകരന്റെ പേര് പറയാതെയായിരുന്നു വിമർശനം.