മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; ഷംസീറിന്റെ ബന്ധങ്ങൾ കമ്യൂണിസ്റ്റ് രീതിക്ക് ചേരാത്തത്: സിപിഎം യോഗത്തില്‍ രൂക്ഷവിമര്‍ശനം
Monday, July 1, 2024 2:23 PM IST
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരേ സിപിഎം ജില്ലാ കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം. ഇരുവരുടെയും പെരുമാറ്റം ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കിയെന്നും രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. ബസിലെ മെമ്മറി കാര്‍ഡ് കിട്ടാതിരുന്നതു ഭാഗ്യമായെന്നും ഇല്ലെങ്കില്‍ പാര്‍ട്ടി കുടുങ്ങുമായിരുന്നുവെന്നും ചില അംഗങ്ങള്‍ പറഞ്ഞു.
സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരേയും ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനമുണ്ടായി. സ്പീക്കര്‍ക്ക് തലസ്ഥാനത്തെ ചില ബിസിനുകാരുമായുള്ള ബന്ധം കമ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതെന്ന് അംഗങ്ങള്‍ പറഞ്ഞു.
അമിത് ഷായുടെ മകന് ജയ് ഷായുടെ അടുപ്പക്കാരനമുമായ വ്യവസായിയുമായാണ് ഷംസീറിന് നിരന്തരസമ്പര്‍ക്കം, വ്യവസായിയോട് ദേശാഭിമാനി പത്രം എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയാറായില്ല. ഇത്തരമൊരു ആളുമായി ഷംസീറിന് എന്ത് ബന്ധമെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല. സാധാരണ മനുഷ്യര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവേശനമില്ല. മുന്‍പ് പാര്‍ട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോള്‍ അതിനും സാധിക്കില്ല. മൂന്നുമണിക്ക് ശേഷം ജനങ്ങള്‍ക്ക് കാണാനുള്ള അനുവാദവും ഇപ്പോള്‍ ഇല്ല. മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍ ഇരുമ്പുമറ തീര്‍ക്കുന്നത് എന്തിനെന്നും അംഗങ്ങള്‍ ചോദിച്ചു.
മകള്‍ക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി എന്തിനു മൗനം പാലിച്ചുവെന്ന് അംഗങ്ങള്‍ ചോദിച്ചു. കോടിയേരി ബാലകൃഷ്ണനെപ്പോലെ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നു പറയാതിരുന്നത് എന്തുകൊണ്ടാണ്. മുഖ്യമന്തി മറുപടി പറയാത്തതു സംശയങ്ങള്ക്കിടനല്കിയെന്നും അംഗങ്ങള്‍ പറഞ്ഞു.
മന്ത്രി റിയാസ് - കടകംപള്ളി തർക്കത്തിലും ജില്ലാ കമ്മറ്റിയില്‍ കടുത്ത വിമര്‍ശനമുണ്ടായി. വികസന പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ വിമർശന ഉന്നയിച്ചാൽ അദ്ദേഹത്തെ കോൺട്രാക്ടറുടെ ബിനാമിയാക്കുന്നത് ശരിയാണോയെന്ന് ചിലര്‍ ചോദിച്ചു. മന്ത്രി ജില്ലയിലെ പാർട്ടിയുടെ നേതാവിനെയും ജനപ്രതിനിയെയും കരിനിഴലിൽ നിർത്തി. മാധ്യമങ്ങളിൽ വിവാദത്തിന് വഴിമരുന്നിട്ടെന്നും റിയാസ് സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്നും ചില അംഗങ്ങള്‍ വിമര്‍ശിച്ചു.