കൊ​ച്ചി : സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​യ​നാ​ട് കു​റു​വ ദ്വീ​പി​ല്‍ ന​ട​ത്തു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ വി​ശ​ദീക​ര​ണം ന​ല്‍​കാ​നും സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേശം ന​ല്‍​കി.

വ​യ​നാ​ട്ടി​ലെ എ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വെ​ള്ള​ച്ചാ​ലി​ല്‍ പോ​ളി​നെ ആ​ന ച​വി​ട്ടി​ക്കൊ​ന്ന​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി.

ര​ണ്ട് കോ​ടി രൂ​പ​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഇ​ക്കോ​ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​റു​വ ദ്വീ​പി​ല്‍ ന​ട​ക്കു​ന്ന​ത്.